Surprise Me!

Qatar gives explanation on air india flight cancellation | Oneindia Malayalam

2020-05-11 11,839 Dailymotion

Qatar gives explanation on air india flight cancellation
കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തേണ്ടിയിരുന്ന ദോഹ-തിരുവനന്തപുരം വിമാന സര്‍വ്വീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് കാരണം ഗര്‍ഭിണികളടക്കമുള്ള നിരവധി പേരായിരുന്നു ദുരിതത്തിലായത്. മടങ്ങിയെത്തുന്നവര്‍ക്കായി തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. ദോഹയില്‍ ദ്രുതപരിശോധന ഉണ്ടാവില്ല എന്നതില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇവരെയെല്ലാവരെയും പരിശോധിക്കാനും സൗകര്യങ്ങള്‍ തയ്യാറാക്കുകയും മോക്ക് ഡ്രില്‍ ഉള്‍പ്പടെ നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ അവസാന നിമിഷം എയര്‍ ഇന്ത്യാ വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ ഖത്തറിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് എയര്‍ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തര്‍ അനുമതി നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.വിശദാംശങ്ങളിലേക്ക്